ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി വിധി വ്യാഴാഴ്ച
ലൈഫ് മിഷന്‍ അഴിമതി കേസില്‍ റിമാന്‍ഡിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷന്‍ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നല്‍കുന്നത് കേസ് അന്വഷഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാല്‍ തനിക്കെതിരെയുള്ളത് മൊഴികള്‍ മാത്രമാണെന്നും തെറ്റായി പ്രതി ചേര്‍ക്കുകയാണ് ഇഡി ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം. നേരത്തെ ശിവശങ്കറിനെ ഇഡി 9 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു, അതേസമയം കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് നോട്ടീസ് നല്‍കുന്നതില്‍ തീരുമാനം ആയില്ല.