ഓണ്‍ലൈന്‍ റമ്മി ; രണ്ടു കോടി നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ഗെയിമും ട്രേഡിംഗും നടത്തി രണ്ടു കോടിയോളം രൂപ നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസ്സന്‍ തോമസ് (32) ആണ് . കഴിഞ്ഞ ദിവസം വൈകിട്ടോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ വിവാഹം നടന്നത്. ഓണ്‍ലൈന്‍ റമ്മി ട്രേഡിങ് എന്നിവ കാരണം ടെസ്സന് രണ്ടുകോടിയോളം രൂപ നഷ്ടമായതായാണ് ബന്ധുക്കള്‍ പറഞ്ഞു. ഓണ്‍ലൈനായി ലോണുകളെടുത്തും പരിചയക്കാരില്‍നിന്ന് വായ്പ വാങ്ങിയുമാണ് ഇയാള്‍ ഓഹരി വിപണിയില്‍ ട്രേഡിങ് നടത്തിയിരുന്നത്. പരിചക്കാരില്‍നിന്നും ഇയാള്‍ വന്‍തുക കടം വാങ്ങിയിരുന്നതായും സൂചനയുണ്ട്. പണം തിരികെ നല്‍കാനാകാതെ വന്നതോടെയാണ് ടെസ്സന്‍ ജീവനൊടുക്കിയതെന്നാണ് സുചന.