പ്രവാസികള്‍ക്ക് ആശ്വാസം ; അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

പ്രവാസി മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കുമെന്ന നിര്‍ദേശത്തില്‍ നിന്നും പിന്മാറി പിണറായി സര്‍ക്കാര്‍. നികുതി വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികള്‍ക്കും അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാന ബജറ്റില്‍ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നികുതി നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തില്‍ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി പറഞ്ഞത്.