ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഊഞ്ഞാലാടി പാര്‍വ്വതി തിരോവോത് ; സിനിമ ഒന്നുമില്ലേ എന്ന് പരിഹസിച്ചു വിമര്‍ശകര്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി തിരോവോത്. പാര്‍വ്വതിയുടെ നിലപാടുകള്‍ തന്നെയാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ വിരോധികളെ സൃഷ്ടിക്കുന്നത്. ഒരുസമയം കൈ നിറയെ സിനിമകള്‍ ഉണ്ടായിരുന്ന താരത്തിന് ഇപ്പോള്‍ നല്ല സമയം അല്ല. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ നടി സജീവമാണ്. അത്തരത്തില്‍ നടിയുടെ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആണ്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സുഹൃത്തും ഫിറ്റ്‌നസ് പരിശീലകനുമായ റാഹിബ് മുഹമ്മദുമായി വര്‍ക്കൗട്ട് നടുത്തുന്ന ചിത്രങ്ങളും വിഡിയോകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചത്.

പല വിധത്തില്‍ തൂങ്ങി കിടന്നും സ്‌ട്രെച്ച് ചെയ്തും വ്യായാമത്തില്‍ മുഴുകുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. കുട്ടികള്‍ക്കായുള്ള സീ സോയില്‍ തന്റെ ജിം ട്രെയിനര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നുമുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. അതേസമയം ഏറെ പരിഹാസ കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘വണ്ടര്‍ വുമനി’ലാണ് പാര്‍വതി അവസാനം പ്രത്യക്ഷപ്പെട്ടത്. അതേസമയം വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് നടിയുടെ പുതിയ പ്രോജക്ട്. കോലാര്‍ സ്വര്‍ണ ഖനിയില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെത്തുന്നത്.

 

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)