ഖജനാവില്‍ പൈസ ഇല്ലേലും ഹെലിക്കോപ്റ്റര്‍ ആഡംബരം വിടാതെ പിണറായി
ട്രെഷറി നിയന്ത്രണം അടക്കം പല സാമ്പത്തിക അച്ചടക്കവും വേണമെന്നു ധനകാര്യ മന്ത്രി നിരന്തരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന സമയവും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ആഡംബരത്തിനു മാത്രം ഒരു കുറവുമില്ല. വീണ്ടും ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനമായി. കരാര്‍ ചിപ്‌സണ്‍ എയര്‍വേസിന് തന്നെയാണ് വീണ്ടും നല്‍കുക. പുതിയ ടെണ്ടര്‍ വിളിക്കില്ല.കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ ലഭിച്ച ചിപ്‌സണ്‍ എയര്‍വേഴ്‌സിന് കരാര്‍ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപക്കാണ് കരാര്‍.
20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറില്‍ കമ്പനി മുന്നോട്ടുവച്ചത്.സര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചയില്‍ 25 മണിക്കൂര്‍ 80 ലക്ഷത്തിന് നല്‍കാമെന്ന് സമ്മതിച്ചു.ബാക്കി ഓരോ മണിക്കൂറിന് 90,000 രൂപ നല്‍കണം.6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് വാടകക്കെടുക്കുന്നത്.ചിപ്‌സന്റെ ടെണ്ടര്‍ കാലാവധി ജൂലൈയില്‍ അവസാനിച്ചിരുന്നു.മുന്‍ കരാറിന് മന്ത്രിസഭ യോഗം സാധുകരണം നല്‍കുകയായിരുന്നു.രോഗികളെയും , അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും ആദ്യ പരിഗണന എന്നാണ് പറഞ്ഞിരിക്കുന്നത് എങ്കിലും ഇതുവരെ ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നും ഹെലികോപ്പ്റ്റര്‍ ഉപയോഗിച്ചിട്ടില്ല എന്നതും സത്യം.കൂടാതെ വി ഐ പി യാത്ര, ദുരന്ത നിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റര്‍ ഉപയോഗിക്കും.