സുഷ്മിത സെന്നിന് ഹൃദയാഘാതം ; ആന്‍ജിയോപ്ലാസ്റ്റി നടത്തി എന്ന് താരം
മുന്‍ ലോക സുന്ദരിയും സിനിമ താരവുമായ സുഷ്മിത സെന്നിന് ഹൃദയാഘാതം. താരം തന്നെയാണ് ഈ വിവരം ലോകത്തിനോട് പറഞ്ഞത്. പിതാവ് സുബൈര്‍ സെന്നിന്റെ ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് സുഷ്മിത ഇക്കാര്യം ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. ‘നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ഊര്‍ജസ്വലതയോടെയും കാത്തുസൂക്ഷിക്കൂ. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളുടെ കൂടെ നില്‍ക്കും. എനിക്ക് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി നടത്തി. സ്റ്റെന്റ് സ്ഥാപിച്ചു. എനിക്കൊരു വലിയ ഹൃദയമുണ്ട് എന്ന് കാര്‍ഡിയോളോജിസ്‌റ് പറഞ്ഞു. കൃത്യ സമയത്ത്, പ്രവര്‍ത്തിച്ച ഒരുപാട് പേര്‍ക്ക് നന്ദി സുസ്മിത പറയുന്നു.
താന്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന എല്ലാവരെയും അറിയിക്കാനാണ് ഈ പോസ്റ്റ് എന്നും സുഷ്മിത സെന്‍ പറഞ്ഞു. താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു എന്നും 47 കാരിയായ താരം കൂട്ടിച്ചേര്‍ത്തു. ഈ വാര്‍ത്ത പുറത്തുവന്നതും സുഷ്മിതയുടെ ആരാധകര്‍ താരത്തിന് ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തു. ആര്യ 3 എന്ന സീരീസിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരിയുടെ ജീവിതത്തെയും സമൂഹത്തിലെ അവരുടെ ഉയര്‍ച്ചയെയും അടിസ്ഥാനമാക്കിയുള്ള ‘താലിയിലും’ നടി അടുത്തതായി അഭിനയിക്കും. അവിവാഹിതയായ താരം വിവാദ നായകന്‍ ലളിത് മോദിയുമായി ഡേറ്റിങ്ങില്‍ ആയിരുന്ന ചിത്രങ്ങള്‍ ഇടക്കാലത്ത് വൈറല്‍ ആയിരുന്നു.