പ്രേമിച്ചു പറ്റിച്ച കാമുകിക്ക് എതിരെ 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവാവ്

പ്രണയിച്ചു തേയ്ക്കുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി കഴിഞ്ഞു. ആണും പെണ്ണും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ പ്രതികാരം തീര്‍ക്കുന്ന തലത്തിലോട്ടു ചിലര്‍ എങ്കിലും മാറുന്നുണ്ട്. സ്ത്രീകളാണ് ഇതിനു മുന്‍പന്തിയില്‍.അതുകൊണ്ടുതന്നെ പഴയ കാമുകന് എതിരെ വിവാഹ വാദഗ്ധാനം നല്‍കി പീഡിപ്പിച്ചു എന്ന പേരില്‍ കേസ് കൊടുക്കുന്നത് പതിവാണ്. പക്ഷെ ആണുങ്ങള്‍ ഇതിനൊന്നും മിനക്കെടാതെ കുറച്ചു കാലം വിഷമിച്ചു നടക്കും. എന്നാലിപ്പോള്‍ വ്യത്യസ്തമായ ഒരു കേസ് ആണ് ഇവിടെ. നാല് വര്‍ഷത്തോളം പ്രണയിച്ച് ഒടുവില്‍ പ്രണയം അവസാനിപ്പിച്ച തന്റെ കാമുകിക്ക് എട്ടിന്റെ പണി കൊടുത്ത ഒരു യുവാവിന്റെ റിപ്പോര്‍ട്ട് ആണ് സിംഗപ്പൂരില്‍ നിന്നും പുറത്തുവരുന്നത്.

യുവതിക്കെതിരെ 1.9 മില്യണ്‍ പൗണ്ടിന് ആണ് യുവാവ് കേസ് കൊടുത്തിരിക്കുന്നത്. തനിക്ക് വൈകാരിക ആഘാതം ഏല്‍പ്പിച്ചതിന് 20 കോടിയാണ് ഇയാള്‍ നഷ്ടപരിഹാരമായി ചോദിച്ചത്. ക്വഷിഗന്‍ എന്ന യുവാവാണ് തന്റെ കാമുകിയായിരുന്ന നോറ ടാന്‍ ഷൂ മീക്കെതിരെn കേസ് നല്‍കിയിരിക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അപ്രതീക്ഷിതമായി കാമുകി തന്നെ ഉപേക്ഷിച്ച് പോയത് തന്നെ വൈകാരികമായി തളര്‍ത്തിയെന്നും, തന്റെ സത്പേരിനെ അത് ബാധിച്ചെന്നും കാട്ടിയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. കാമുകി ഉപേക്ഷിച്ചത് മൂലമുണ്ടായ ഡിപ്രഷന്‍ കാരണം തനിക്ക് അഞ്ചോളം ബിസിനസുകള്‍ നഷ്ടമായെന്നും യുവാവ് ആരോപിക്കുന്നു.

എന്നാല്‍ പതിവുപോലെ ക്വഷിഗനെതിരെ നോറയും മറ്റൊരു പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഇയാളില്‍ നിന്നും ഏത് നിമിഷവും താനൊരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ആ ഭയത്താലാണ് കഴിയുന്നതെന്നും നോറ പറയുന്നു. ഭയം കാരണം തനിക്ക് നിരവധി തവണ കൗണ്‍സിലിംഗിന് വിധേയയാകേണ്ടി വന്നുവെന്നും നോറ പറയുന്നു. വീട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും യുവതി പറയുന്നുണ്ട്. എന്നാല്‍ അതൊന്നും ആരും മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നതാണ് സത്യം.