എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 ന് ആരംഭിച്ചു 29ന് അവസാനിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.
2960 പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. മാര്‍ച്ച് 29 വരെയാണ് പരീക്ഷ. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ളത്. 4,25,361 പേര്‍ പ്ലസ് വണ്‍ പരീക്ഷ എഴുതും. 4,42,067 പേര്‍ പ്ലസ്ടു പരീക്ഷ എഴുതും. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. അതേസമയം, പാഠപുസ്തക വിതരണം ഉടന്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.