പാരഗ്ലൈഡിംഗിനിടെ അപകടം ; വര്‍ക്കലയില്‍ രണ്ട് പേര്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഇന്‍സ്ട്രക്ടറെയും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയെയുമാണ് രക്ഷപ്പെടുത്തിയത്. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റില്‍ ആണ് ഇവര്‍ കുടുങ്ങിയത്. ഹൈ മാസ്റ്റ് ലൈറ്റില്‍ താഴ്ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ കടലില്‍ പതിച്ചേനെ. ഫയര്‍ഫോഴ്‌സിന്റെ കൈയ്യിലുള്ള സജീകരണങ്ങള്‍ മതിയാകാത്തതിനാല്‍ എങ്ങനെ പുറത്തിറക്കാം എന്ന ആലോചനയിലായിരുന്നു ആദ്യം. വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് പാരാഗ്ലൈഡിംഗ്. അതേസമയം എങ്ങനെയാണു അപകടം ഉണ്ടായത് എന്ന് അറിവായിട്ടില്ല.