ദന്തിസ്റ്റ് ഡേ യില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കം
ഐ.ഡി.എ തിരുവനന്തപുരം ബ്രാഞ്ച് ദന്തിസ്റ്റ് ഡേ യില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
ദന്തിസ്റ്റ് ദിനാഘോഷത്തിനോടാനുബന്ധിച്ചു ഇന്ത്യന്‍ ഡെന്റെല്‍ അസോസിയേഷന്‍ തിരുവനന്തപുരം ബ്രാഞ്ചിന്റെ പൊതുജനങ്ങള്‍ക്കായുള്ള ക്യാമ്പിന് ഉപയോഗിക്കാനായുള്ള പോര്‍ട്ടബിള്‍ ഡെന്റെല്‍ ചെയര്‍ ആരാധ്യയായ മേയര്‍ ശ്രീമതി ആര്യ രാജേന്ദ്രന്‍ മാര്‍ച്ച് 6 ന് തിരുവനന്തപുരം കോര്‍പറേഷന്‍ കൌണ്‍സില്‍ ലോഞ്ചില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി കെ രാജു സന്നിഹിതനായിരുന്നു.
തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്കും കോര്‍പറേഷന്‍ ജീവനക്കാര്‍ക്കുമായുള്ള ദന്ത പരിശോധന ക്യാമ്പ് നടന്നു. ഇന്ത്യന്‍ ഡെന്റെല്‍ അസോസിയേഷന്‍ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ. സിദ്ധാര്‍ഥ് വി നായര്‍, സെക്രട്ടറി ഡോ. സംഗീത ജി കുറുപ്പ്, സി. ഡി. എച് കണ്‍വീനര്‍ ഡോ. സുജിത്, വൈസ് പ്രസിഡന്റ് ഡോ എബ്രഹാം ജോണ്‍, ഡോ. തരുണ്‍ ജേക്കബ്, ഡോ. സാറാ ക്രിസ്റ്റോഫര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തലേ ദിവസം ഐ. എം. എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹും, ഏഷ്യാനെറ്റ് അസോസിയേറ്റ് എഡിറ്റര്‍ പി. ജി സുരേഷ്‌കുമാറും ചേര്‍ന്ന് ഇന്ത്യന്‍ ഡെന്റെല്‍ അസോസിയേഷന്‍ തിരുവനന്തപുരം ബ്രാഞ്ചിന്റെ മീഡിയ സെല്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചിരുന്നു.