തോക്കുണ്ടായാല്‍ പോരാ വെടിവെക്കാന്‍ അറിയണം ; തോക്കു ചൂണ്ടി കവര്‍ച്ചാ ശ്രമം പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു
കയ്യില്‍ തോക്ക് ഉണ്ടെങ്കില്‍ ഈസിയായി മോഷണം നടത്താം എന്ന കള്ളന്റെ ആത്മവിശ്വാസം പാളി. മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ഒരു വീട്ടിലാണ് തോക്കുമായി കവര്‍ച്ചാ ശ്രമം നടന്നത്.പാലക്കാട് സ്വദേശി ജാഫറാലിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുള്ളത്ത് പാറയിലെ ഒരു വീട്ടില്‍ ജാഫറാലി കയറി. ആ സമയം വീട്ടില്‍ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ തോക്കു ചൂണ്ടി. സ്വര്‍ണവും പണവും ആവശ്യപ്പെട്ടു. എന്നാല്‍ തോക്ക് കണ്ട വീട്ടമ്മ ബഹളം വച്ചു. ഇത് കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. അപ്പോഴയ്ക്കും പേടിച്ച കള്ളന്‍ കയ്യില്‍ തോക്ക് ഉള്ള കാര്യം മറന്നു അവിടന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് കീഴ്‌പ്പെടുത്തി. കല്ലടിക്കോട് പൊലീസ് എത്തിയാണ് കള്ളനെ കൊണ്ട് പോയത്. ഇയാളില്‍ നിന്ന് മറ്റുചില മാരകായുധങ്ങള്‍ കൂടി കണ്ടെടുത്തു. മുമ്പും മോഷണക്കേസില്‍ പ്രതിയാണ് ജാഫറാലി. അതേസമയം തോക്ക് ഒര്‍ജിനല്‍ ആണോ വ്യാജമാണോ എന്ന വിവരം ലഭിച്ചിട്ടില്ല.