വേനല്‍ കടുത്തു ; കേരളത്തില്‍ മുങ്ങി മരണങ്ങള് തുടര്‍ക്കഥ
വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ആരുവിയിലും പുഴകളിലും ഉള്ള മുങ്ങി മരണങ്ങളും തുടര്‍കഥയാകുന്നു. മുങ്ങി മരണങ്ങളുടെ വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ദിവസം പോലും ഇപ്പോള്‍ ഇല്ല എന്നതാണ് സത്യം. ഇന്ന് മൂന്നുപേരാണ് വ്യത്യസ്തത ഇടങ്ങളിലായി മുങ്ങി മരിച്ചത്. പാലക്കാട്ട് രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം. മുക്കൈ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരായിരുന്നു ഇരുവരും.
മൃതദഹേങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയ മോര്‍ച്ചറിയിലേക്ക് മാറ്റി. അതേ സമയം, കൊച്ചി കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തി മൃതദ്ദേഹം കണ്ടെടുത്തു. വെള്ളമില്ല എന്ന വിശ്വാസത്തില്‍ പുഴകളിലും മറ്റും ഇറങ്ങുന്നവരാണ് അപകടത്തില്‍ പെടുന്നത്. നീന്തല്‍ വശമുള്ളവര്‍ പോലും ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നുണ്ട്. അതില്‍ തന്നെ കുട്ടികളാണ് ഇപ്പോള്‍ കൂടുതലായി അപകടങ്ങളില്‍ പെട്ട് മരിക്കുന്നത്.