ഭാര്യയുടെ നല്ലൊരു ഫോട്ടോ എടുക്കുവാനുള്ള ഭര്‍ത്താവിന്റെ കഷ്ടപ്പാട് വൈറല്‍ (വീഡിയോ)

തമിഴ്‌നാട്ടിലെ പ്രശസ്തമായ ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് തന്റെ ഭാര്യയുടെ നല്ലൊരു ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ വൈറലായി. ഭാര്യയുടെ മികച്ചൊരു ചിത്രമെടുക്കാന്‍ ഭര്‍ത്താവ് ഏറെ പണിപ്പെടുന്നത് വീഡിയോയില്‍ കാണാം. ആള്‍ത്തിരക്കിനിടയില്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ ഭാര്യയുടെ ചിത്രമെടുക്കാനായി അദ്ദേഹം പല തവണ ശ്രമിക്കുന്നു. ഫോട്ടോ പകര്‍ത്താനുള്ള ഭര്‍ത്താവിന്റെ ശ്രമം ഭാര്യയില്‍ ചിരയുണര്‍ത്തുന്നു. അവര്‍ നാണത്തോടെ വേണ്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഭര്‍ത്താവിന്റെ സമീപത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം.

ഇത് വിശുദ്ധ പ്രണയമെന്നായിരുന്നു ചിലര്‍ പ്രതികരിച്ചത്. ‘സ്‌നേഹം കൊണ്ട് കരയുന്നു’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഇതില്‍ മധുരവും മനോഹരവുമായ എന്തോ ഉണ്ട്. പ്രകടിപ്പിക്കാന്‍ കഴിയില്ല. പക്ഷേ, നിങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു’. വേറൊരാള്‍ കുറിച്ചു. ‘ഇത് വളരെ ആരോഗ്യകരമാണ്!’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. വളരെ നിസാരമെന്ന് തോന്നുമെങ്കിലും ഭാര്യയും ഭര്‍ത്തവും തമ്മിലുള്ള ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 50 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് 9 ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

വീഡിയോ ലിങ്ക് :

 

 

 

View this post on Instagram

 

A post shared by yoga_with_kush (@yoga_with_kush)