മൊബൈലില്‍ വന്ന ഏതോ ലിങ്കില്‍ ക്ലിക്ക് ചെയ്തു ; പ്രമുഖ നടിയുടെ ഒരു ലക്ഷം കള്ളന്മാര്‍ അടിച്ചു മാറ്റി

ഓണ്‍ലൈന്‍ തട്ടിപ്പ് ഇപ്പോള്‍ സര്‍വ്വ സാധരണമായ ഒന്നായി മാറിക്കഴിഞ്ഞു. എത്രയൊക്കെ സൂക്ഷിച്ചാലും ചെറിയ ഒരു പഴുത് കിട്ടിയാല്‍ കള്ളന്മാര്‍ എല്ലാം അടിച്ചു കൊണ്ട് പോകും. പഠിപ്പും വിദ്യാഭ്യാസവും അറിവും ഉള്ളവര്‍ക്ക് വരെ ഇത്തരത്തില്‍ പണികള്‍ കിട്ടുന്നുണ്ട്. അത്തരത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. താരത്തിന്റെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യനായി വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് ഇരയായതെന്ന് നടി പറഞ്ഞു. സാധാരണ ബാങ്കില്‍ നിന്ന് അയക്കുന്ന സന്ദേശം പോലെയാണ് എസ്എംഎസ് വന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരാള്‍ തന്നെ ഫോണ്‍ വിളിച്ചു. കെവൈസി അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് മെബൈല്‍ അവരുടെ നിയന്ത്രണത്തിലാക്കി- നഗ്മ പറഞ്ഞു.

നെറ്റ്ബാങ്ക് അക്കൗണ്ട് ലോഗിന്‍ ചെയ്താണ് തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തത്. 20 ഓളം തവണ ഒടിപി വന്നെങ്കിലും അത് ഷെയര്‍ ചെയ്തിട്ടില്ല. ഭാഗ്യവശാല്‍ അധികം പണം നഷ്ടമായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28നാണ് നഗ്മയ്ക്ക് 99,998 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. അടുത്തിടെ നഗ്മ ഉള്‍പ്പെടെ എണ്‍പതോളം പേര്‍ക്കാണ് സമാന തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഒരുകാലത്ത് തെന്നിന്ത്യയില്‍ നിരവധി ഹിറ്റുകളിലൂടെ ശ്രദ്ധേയായ നടിയാണ് നഗ്മ. 1990ല്‍ സല്‍മാന്‍ ഖാനൊപ്പം ബാഗിയിലൂടെ ബോളിവുഡിലും അരങ്ങേറി. 2004ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നഗ്മ ആന്ധ്രാപ്രദേശില്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. 2004ല്‍ മീററ്റില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചു. 2015ല്‍ ദേശീയ മഹിളാകോണ്‍ഗ്രസ് സെക്രട്ടറിയായി.