ബ്രഹ്‌മപുരം തീപിടുത്തം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി
കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത്. വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, മരട്, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് അവധി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ബ്രഹ്‌മപുരത്തെ തീ 95ശതമാനം അണച്ചു എന്നാണ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചിരിക്കുന്നത്.റീജിയണല്‍ ഫയര്‍ ഓഫീസര്‍ സുജിത്തിന്റെ നേതൃത്വത്തില്‍ മുന്നൂറിലധികം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് സ്ഥലങ്ങളിലെ ടീ പൂര്‍ണമായും അണച്ചു. രണ്ടെണ്ണത്തിലെ തീ അണച്ചെങ്കിലും ഒറ്റപ്പെട്ടയിടങ്ങില്‍ തീനാളങ്ങള്‍ വീണ്ടും ഉയരുന്നുണ്ട്.
മാലിന്യങ്ങള്‍ അടുക്കായി കിടക്കുന്ന, മീഥൈന്‍ വാതകം ഉയരുന്ന സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട തീ നാളങ്ങള്‍ ഉണ്ടാകും. ഫയര്‍ ഫോഴ്‌സ് ഓഫീസറുമായ ചര്‍ച്ച ചെയ്തതില്‍ നാളത്തോടെ പുക പൂര്‍ണമായും ശമിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലായി അന്തരീക്ഷത്തിലെ PM2, PM10 എന്നിവയുടെ അളവ് ഗണ്യമായി കുറഞ്ഞെന്നും കളക്ടര്‍ അറിയിച്ചു.