ചരിത്രം ഡൊണാള്‍ഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന് മൈക്ക് പെന്‍സ്

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലില്‍ നടന്ന കലാപത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കിനെ മുന്‍ വൈസ് പ്രസിഡന്റ് പെന്‍സ് രൂക്ഷമായി വിമര്‍ശിച്ചു, ചരിത്രം ഡൊണാള്‍ഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന് മൈക്ക് പെന്‍സ് പറഞ്ഞു.അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നാമനിര്‍ദ്ദേശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിക്കുകയാണ് .

പ്രസിഡന്റ് ട്രംപ് തികച്ചും തെറ്റാണ് ചെയ്തത്, ശനിയാഴ്ച ”രാഷ്ട്രീയക്കാരും പത്രപ്രവര്‍ത്തകരും പങ്കെടുത്ത വാര്‍ഷിക വൈറ്റ്-ടൈ ഗ്രിഡിറോണ്‍ ഡിന്നറിനിടയില്‍ നടത്തിയ പരാമര്‍ശത്തിനിടെയാണ് പെന്‍സ് തന്റെ നിലപാട് വ്യക്തമാക്കിയത് . ”തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എനിക്ക് അവകാശമില്ല. അദ്ദേഹത്തിന്റെ അശ്രദ്ധമായ നിര്‍ദേശങ്ങള്‍ ആ ദിവസം എന്റെ കുടുംബത്തെയും ക്യാപിറ്റലിലെ എല്ലാവരെയും അപകടത്തിലാക്കിയെന്നും മൈക്ക് പെന്‍സ് പറഞ്ഞു.

മുന്‍ പ്രസിഡന്റിനെ നേരിടുന്നതില്‍ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറിയ ഒരു കാലത്ത് വിശ്വസ്തനായ പെന്‌സില്‍ നിന്നുള്ള ഏറ്റവും നിശിതമായ വിമര്ശനമായിരുന്നു ഇന്നത്തേത് . ട്രംപ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്ത പെന്‍സ് ഒരു മത്സരത്തിനുള്ള അടിത്തറ പാകുകയാണ്.

‘അമേരിക്കന്‍ പ്രസിഡന്റ് സ്വന്തം വൈസ് പ്രസിഡന്റിനെ വേട്ടയാടുകയും ഒരു ജനക്കൂട്ടത്തെ ആക്രമണത്തിനു പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റി അതിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2021 ജനുവരി 6-ന് മുമ്പുള്ള ദിവസങ്ങളില്‍, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കാന്‍ ട്രംപ് പെന്‍സിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പെന്‍സ് വിസമ്മതിക്കുകയായിരുന്നു , കലാപകാരികള്‍ ക്യാപിറ്റലില്‍ ഇരച്ചുകയറിയപ്പോള്‍, ‘മൈക്ക് പെന്‍സിനെ തൂക്കിക്കൊല്ലണമെന്നും ‘ ചിലര്‍ ആക്രോശിച്ചിരുന്നു