ബിബിസി ഡോക്യുമെന്ററി ഒഴിവാക്കിയത്: മസ്‌ക്
ഇന്ത്യയിലെ സാമൂഹ്യ മാധ്യമ നിയമങ്ങളെ ആദരിക്കുവെന്നും തന്റെ ജീവനക്കാര്‍ ജയിലില്‍ പോകാന്‍ അനുവദിക്കില്ലെന്നും ട്വിറ്റര്‍ സി ഇ ഒ എലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി ട്വിറ്റര്‍ ഒഴിവാക്കിയതിനെ പരാമര്‍ശിച്ചായിരുന്നു മറുപടി.
‘നിയമത്തെ വെല്ലുവിളിച്ചാല്‍ എന്റെ ആളുകള്‍ ജയിലില്‍ പോകും. ഞാന്‍ അത് ഉദ്ദേശിക്കുന്നില്ല. നിയമത്തെ ആദരിക്കും. ‘നമുക്കു രാജ്യത്തെ നിയമം ലംഘിച്ചു മുന്നോട്ടു പോകാനാവില്ല.’, മസ്‌ക് പ്രതികരിച്ചു. ബിബിസി ‘സര്‍ക്കാര്‍ പണം നല്‍കുന്ന’ മാധ്യമ സ്ഥാപനമാണെന്നു മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്കു ചില ഗംഭീര വിഷയങ്ങളൊക്കെ ഉള്ളതു കൊണ്ട് കാണാറുണ്ട്, മാസ്‌ക് കൂട്ടിച്ചേര്‍ത്തു
‘India: The Modi Question’ എന്ന ഡോക്യൂമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലും പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലും ഏറെ സംസാര വിഷയമായിരുന്നു. ജറാത്ത് കലാപത്തില്‍ മോദിയെ കോടതിവിധിയെ അവഗണിച്ചു കുറ്റക്കാരനായി ചിത്രീകരിക്കുന്ന ചിത്രം ഇന്ത്യ നിരോധിച്ചു.
താന്‍ ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം തെറ്റായ വിവരങ്ങള്‍ കയറ്റി വിടുന്നതു കുറഞ്ഞുവെന്നു മസ്‌ക് അവകാശപ്പെട്ടു.