‘വന്ദേ ഭാരത്: അപ്പവുമായി പോയാല്‍ കേടാവും’; എം.വി ഗോവിന്ദന്‍
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ കെ റെയില്‍ പദ്ധതി കേരളത്തിന് അനിവാര്യമാണ്. കുടുംബശ്രീക്കാര്‍ക്ക് അപ്പവുമായി കെ റെയിലില്‍ പോകാം. വന്ദേ ഭാരതില്‍ അപ്പവുമായി പോയാല്‍ കേടാകുമെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. വന്ദേ ഭാരത് കെ റയിലിന് ബദല്‍ അല്ല. കെ റെയില്‍ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റും. മൂലധന നിക്ഷേപത്തിന് കടം വാങ്ങാം. ഈ സാമ്പത്തിക ശാസ്ത്രം വിമര്‍ശകര്‍ക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പുതിയ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിനായുളള പ്രവര്‍ത്തനം ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സില്‍വര്‍ ലൈനിന്റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള ?ശ്രമം തുടരും. വന്ദേഭാരത്, കെ-റെയിലിനു ബദല്‍ എന്ന നിലക്കാണ് ബി.ജെ.പി ?കേന്ദ്രങ്ങള്‍ ചിത്രീകരിക്കുന്നത്.
നിലവില്‍ സാമൂഹിക മാധ്യങ്ങളിലുള്‍പ്പെടെ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത് വലിയ സംഭവമായി അവതരിപ്പിക്കുന്നതിനെതിരെ ഇടത് അനുകൂല സൈബര്‍ സംഘം രംഗത്തുണ്ട്. വിവിധ നേതാക്കളും ഇന്ത്യയില്‍ തന്നെ ഏറ്റവും വരുമാനം റെയി?ല്‍വേക്ക് സമ്മാനിക്കുന്ന കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.