കേരള കോണ്‍ഗ്രസ് വിട്ട വിക്ടര്‍ ടി തോമസ് ബിജെപിയില്‍

കേരള കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. വിക്ടര്‍ തോമസിനെ ബിജെപിയിലേയ്ക്ക് പ്രകാശ് ജാവദേക്കര്‍ സ്വീകരിച്ചു. വിക്ടറിനെ ബിജെപി നേതാക്കള്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ്, കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിയിരുന്നു പാര്‍ട്ടി പ്രവേശനം.

കെ. എം. മാണിയാണ് തന്റെ നേതാവ്, യുഡിഎഫ് കാലുവാരുകയാണ്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപിയോട് ചേരണമെന്ന് രാജിക്ക് പിന്നാലെ വിക്ടര്‍ ടി തോമസ് പ്രതികരിച്ചു. ടൂറിസം രംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നരേന്ദ്രമോദിക്ക് കഴിയും എന്ന് ഉള്ളത് കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.