ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നിര്‍ത്തിവെക്കണം; കൂടത്തായി കേസ് പ്രതി ജോളി
കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിലേക്ക്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തര്‍ക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ഹര്‍ജിയില്‍ ജോളി ചൂണ്ടിക്കാട്ടുന്നു.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ശാസ്ത്രീയമായിട്ടുള്ള തെളിവുകളില്ല. വിചാരണ നിര്‍ത്തിവെക്കണം. തന്നെ ഈ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന് ജോളി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
2011ലാണ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരന്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കൊലപാതക വിവരം പുറത്താവുകയായിരുന്നു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.