സര്‍ക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും; കെ മുരളീധരന്‍
എ ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കെ മുരളീധരന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതിയെ സമീപിക്കും. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെല്‍ട്രോണ്‍ അടച്ചുപൂട്ടണം. കെല്‍ട്രോണ്‍ വെള്ളാനയെന്ന് കെ മുരളീധരന്‍ പറഞ്ഞു.
എ ഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെയും കെ മുരളീധരന്‍ പരിഹസിച്ചു. സൈക്കിള്‍ ഇടിച്ച കേസ് വാദിച്ചാല്‍ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്റെ വാദം.ബാലന്റെ വാദം കേട്ടാല്‍ പിണറായി ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എകെ ബാലന്റെ ന്യായീകരണം. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോള്‍ പറയും. പ്രതികരിക്കാതെ ഇരുന്നാല്‍ എന്തോ ഒളിച്ചുവെക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോള്‍ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെയെന്നും ബാലന്‍ പറഞ്ഞു.