20 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 40 പേര്‍ കയറിയെന്ന് പ്രദേശവാസി

താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ കയറ്റിയെന്ന് പ്രദേശവാസി. ഇരുപതോളം പേരെ മാത്രം കയറ്റാവുന്ന ബോട്ടിലാണ് നാല്പത് പേരെ കയറ്റിയത്. രാത്രി നേരമായിട്ടും സഞ്ചാരികള്‍ പലര്‍ക്കും ലൈഫ് ജാക്കറ്റ് ഇല്ലായിരുന്നു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പരമ്പനങ്ങാടി, ജില്ലാ ആശുപത്രി തുടങ്ങിയ ആശുപത്രികളിലാണ് അപകടത്തില്‍പ്പെട്ടവരെ എത്തിക്കുന്നത്. വൈകുന്നേരെ അഞ്ച് മണി വരെയാണ് ബോട്ടിങ്ങിന്റെ സമയം. എന്നാല്‍ അപകടമുണ്ടായത് ആറേ കാലോടെയാണെന്നും പ്രദേശവാസി പറഞ്ഞു.

നിലവില്‍ മരണസംഖ്യ നാലായി. ഒരു കുട്ടിയും 38കാരിയായസ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. താനൂര്‍ തൂവല്‍ തീരത്ത് വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞത്. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അതേസമയം വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാകുന്നുണ്ട്.