നെഹ്‌റു ട്രോഫി 2023: തലവടി ചുണ്ടനില്‍ കുട്ടനാട് റോവിംഗ് അക്കാഡമി ടീം തുഴയെറിയും

തലവടി: ഈ വരുന്ന നെഹ്‌റു ട്രോഫി മത്സരത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍ തയ്യാറാകുന്നതിന്റെ അണിയറ ഒരുക്കങള്‍ ആരംഭിച്ചു കഴിഞ്ഞു. തലവടി ചുണ്ടനില്‍ കുട്ടനാട് റോവിംഗ് അക്കാഡമി ടീം ആണ് തുഴയെറിയുന്നത്.
ഇതു സംബന്ധിച്ചുള്ള ധാരണപത്രം കൈമാറി.ചടങ്ങില്‍ തലവടി ചുണ്ടന്‍ വള്ളം സമിതി പ്രസിഡന്റ് കെ.ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. തലവടി ചുണ്ടന്‍ വള്ളം ശില്പി സാബു നാരായണന്‍ ആചാരി ഉദ്ഘാടനം ചെയ്തു.

തലവടി ചുണ്ടന്‍ വള്ളം സമിതി സെക്രട്ടറി ജോജി ജെ വയലപ്പള്ളി, ട്രഷറാര്‍ പ്രിന്‍സ് ഏബ്രഹാം പാലത്തിങ്കല്‍, വൈസ് പ്രസിഡന്റുമാരായ അജിത്ത് കുമാര്‍ പിഷാരത്ത്, അരുണ്‍ പുന്നശ്ശേരില്‍,കുട്ടനാട് റോവിംഗ് അക്കാഡമി ടീം സെക്രട്ടറി ബേസില്‍ ജോസഫ്, ജോമോന്‍ ചക്കാലയില്‍, ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള,കുര്യന്‍ തോമസ് അമ്പ്രയില്‍, ജെറി മാമ്മൂട്ടില്‍,വിന്‍സന്‍ പൊയ്യാലുമാലില്‍, ബൈജു കോതപ്പുഴശ്ശേരില്‍, മനോജ് ചിറപറമ്പില്‍, ഗോകുല്‍,ജേക്കബ് ഇടയത്ര, അനില്‍കുമാര്‍ കുന്നംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സെലക്ഷന്‍ ട്രയല്‍ മേയ് 21ന് പ്രൊഫഷണല്‍ കോച്ചിന്റെ നേതൃത്വത്തില്‍ നടക്കും. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കൂപ്പണിന്റെ പ്രകാശനവും നടന്നു.