കിംഗ് ചാള്‍സിന്റെ കിരീടധാരണം ആഘോഷമാക്കുവാന്‍ ഇംഗ്ലണ്ടിലെ വിരാള്‍ മലയാളി കമ്മ്യൂണിറ്റി

കിംഗ് ചാള്‍സിന്റെ കിരീടധാരണം ആഘോഷമാക്കുവാന്‍ ഇംഗ്ലണ്ടിലെ വിരാള്‍ മലയാളി കമ്മ്യൂണിറ്റി. കോറിനേഷന്‍ ബാങ്ക് അവധി ദിനമായ മെയ് 8, 3 മണിക്ക് വിറാള്‍ ചെയ്ഞ്ചില്‍ ആണ്പരിപാടികള്‍ നടക്കുന്നത് .

വിഷു -റമ്ദാന്‍- ഈസ്റ്റര്‍ ആഘോഷവും ഇതോടൊപ്പം അന്നേദിവസം നടത്തപ്പെടുന്നു. മലയാളി നഴ്‌സിംഗ് സമൂഹത്തില്‍ നിന്ന് തന്നെ ഉന്നത പദവിയിലെത്തിയ ലിനൂജി തോമസ് ആണ് പരിപാടിയില്‍ വിശിഷ്ട അതിഥിയായി എത്തുന്നത്. വിരാള്‍ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെ നഴ്‌സിംഗ് ഡയറക്ടര്‍ ആയി ആണ് ലിനൂജി തോമസ് പ്രവര്‍ത്തിക്കുന്നത്. വിവിധ കലാപരിപാടികളും, നൃത്ത സന്ധ്യയും, കരിമരുന്ന് പ്രയോഗവും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് വിരാള്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ്, ജോയിന്‍ സെക്രട്ടറി സിബി സാം തോട്ടത്തില്‍ എന്നിവര്‍ അറിയിച്ചു.