ഹൃദയപൂര്‍വ്വം മാലാഖ
കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്‌സസ് ഡേയോട് അനുബന്ധിച്ച് ബഹ്റൈനിലെ നഴ്‌സുമാര്‍ക്കായി ഹൃദയപൂര്‍വ്വം മാലാഖ എന്ന പേരില്‍ അനുഭവക്കുറിപ്പ് മത്സരം നടത്തുന്നു. നഴ്‌സിംഗ് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവങ്ങളോ, സംഭവങ്ങളോ എല്ലാ നഴ്സുമാര്‍ക്കും തീര്‍ച്ചയായും ഉണ്ടായിരിക്കും. ഹൃദയസ്പര്‍ശിയായ ആ അനുഭവം മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ രണ്ടു A4 പേജില്‍ കവിയാതെ എഴുതി അയക്കുക. ഏറ്റവും മികച്ച ഹൃദയസ്പര്‍ശിയായ എഴുത്തുകള്‍ക്കു കെ.പി.എ ഉപഹാരം നല്‍കി ആദരിക്കുന്നു.
അവസാന തീയതി 12 മെയ് 2023. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 3369 8685, 3879 4085, 3904 3910, 3213 8436