നിക്കി ഹേലി ട്രംപിനും ഡിസാന്റിസിനും പുറകില്‍ ,മൊത്തം സമാഹരിച്ചത് $34.3 മില്യണ്‍ ഡോളര്‍
പി പി ചെറിയാന്
സൗത്ത് കരോലിന: തിരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍നിരക്കാരായ ട്രംപിനും ഡിസാന്റിസിനും പിന്നില്‍ നില്ക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി 2023 ന്റെ രണ്ടാം പാദത്തില്‍ 7.3 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു.തന്റെ പ്രചാരണംആരംഭിച്ചതിന് ശേഷം ഇതുവരെ മൊത്തം $34.3 മില്യണ്‍ ഡോളറാണ് നിക്കി സമാഹരിച്ചത് .
മുന്‍ സൗത്ത് കരോലിന ഗവര്‍ണറും മുന്‍ യുഎന്‍ അംബാസഡറുമായ ഹേലിയുടെ കൈയില്‍ 9.3 മില്യണ്‍ ഡോളര്‍ പണമുണ്ടെന്നും അവരുടെ സൂപ്പര്‍ പിഎസിയുടെ കൈയില്‍ 17 മില്യണ്‍ ഡോളര്‍ ഉണ്ടെന്നും പറയുന്നു.
ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് (ആര്) തന്റെ കാമ്പയിന് രണ്ടാം പാദത്തില്‍ 20 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി പ്രഖ്യാപിച്ചു. ഡിസാന്റിസിന്റെ സൂപ്പര്‍ പിഎസി മാര്‍ച്ച് ആദ്യം ആരംഭിച്ചതുമുതല്‍ 130 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായും എന്നാല്‍ അദ്ദേഹത്തിന്റെ സ്റ്റേറ്റ് പിഎസിയില്‍ നിന്ന് 82.5 മില്യണ്‍ ഡോളര്‍ കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്.
രണ്ടാം പാദത്തില്‍ പ്രചാരണവും രാഷ്ട്രീയ പ്രവര്‍ത്തന സമിതിയും 35 മില്യണ്‍ ഡോളറിലധികം സമാഹരിച്ചതായി മുന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. രണ്ടാം പാദം ജൂണ്‍ അവസാനത്തോടെ അവസാനിച്ചു, സ്ഥാനാര്‍ത്ഥികള്‍ അവരുടെ ധനസമാഹരണ സംഖ്യകള്‍ ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ ജൂലൈ 15 വരെ സമയമുണ്ട്.
50 സംസ്ഥാനങ്ങളില്‍ നിന്നും ഏകദേശം 160,000 പേരാണ് നിക്കിക്കു സംഭാവനകല് നല്‍കിയിട്ടുള്ളത് തങ്ങളുടെ അടുത്ത പ്രസിഡന്റ് ചൈനയെ നേരിടാനും സ്വദേശത്തും വിദേശത്തും സോഷ്യലിസത്തിനെതിരെ സംസാരിക്കണമെന്നും ശക്തവും അഭിമാനകരവുമായ അമേരിക്കയ്ക്ക് വേണ്ടിയുള്ള കാഴ്ചപ്പാട് നല്‍കാനും വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു,” ഹേലി കാമ്പെയ്ന് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നചമ സോളോവെയ്ചിക് പ്രഖ്യാപനത്തില്‍ പറഞ്ഞു.
അടുത്ത മാസമാണ് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി പ്രൈമറി ഡിബേറ്റ് ഇതില്‍ പങ്കെടുക്കുന്നതിനാവശ്യമായ പങ്കെടുക്കുന്നതിന് ആവശ്യമായ പിന്തുണ 50 സംസ്ഥാനങ്ങളില്‍ നിന്നായി ഇതിനകം ലഭിച്ചുകഴിഞ്ഞതായി കാമ്പെയ്ന് കാമ്പെയ്ന് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പറഞ്ഞു.