സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സ്ത്രീക്കാണ് അവകാശം, കമല ഹാരിസ്
പി പി ചെറിയാന്
വാഷിംഗ്ടണ്‍ ഡിസി :സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്-അവര്‍ക്ക് വേണ്ടി ആ തീരുമാനം എടുക്കുന്നത് സര്‍ക്കാരല്ല. ഡെമോക്രാറ്റുകള്‍ എന്ന നിലയില്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശത്തിനായി ഞങ്ങള്‍ പോരാടുന്നു.
തോക്ക് അക്രമത്തെ നിരന്തരം ഭയക്കാതെ ജീവിക്കാനുള്ള അവകാശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ജൂലൈ എട്ടിന് ട്വിറ്റെറിര് കുറിച്ച വൈസ് പ്രസിഡന്റിന്റെ അഭിപ്രായത്തിനു ലക്ഷകണക്കിന് ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് കമല ഹാരിസ്.