അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുമായി ഫ്രാന്‍സ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പറുദീസയാകാന്‍ പാരിസ്

പാരീസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പഠനാനന്തര ജോബ് സീക്കിങ് വിസ ഇനിമുതല്‍ 5 വര്‍ഷം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദി പാരീസിലെ ലാ സീന്‍ മ്യൂസിക്കേലില്‍ ഇന്ത്യന്‍ സമൂഹതോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ഫ്രാന്‍സിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ച ഇപ്പോള്‍ തന്നെയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുഎസ്, യുകെ, ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്ന വിദേശ രാജ്യമാണ് ഫ്രാന്‍സ്. ഇന്ത്യയിലെ എല്ലാ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റേഷന്‍ കൂടാതെ തന്നെ ഫ്രാന്‍സ് അംഗീകരിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.