ജര്‍മ്മന്‍ഭാഷാരാജ്യങ്ങളില്‍ സജിത് ജോസഫും സന്തോഷ് തോമസും നവോത്ഥാനശുശ്രുഷ സംഘടിപ്പിച്ചു
വിയന്ന: ജര്‍മ്മന്‍ഭാഷാരാജ്യങ്ങളില്‍ നവോത്ഥാനത്തിന്റെ ചലനങ്ങള്‍ സൃഷ്ടിച്ച് പ്രശസ്ത വചനപ്രഘോഷകരായ സജിത് ജോസഫും സന്തോഷ് തോമസും ജര്‍മ്മന്‍ഭാഷാരാജ്യങ്ങളില്‍ ശുശ്രുഷ നടത്തി. ഇരുവരും ഈ രാജ്യങ്ങളില്‍ ആദ്യമായി സംഘടിപ്പിച്ച ശുശ്രുഷകള്‍ വിശ്വാസിസമൂഹം ഏറെ താല്പര്യത്തോടെയാണ് സ്വീകരിച്ചത്.
ഓസ്ട്രിയയിലെ വിയന്ന, അപ്പര്‍ ഓസ്ട്രിയ, ഗ്രാത്സ് തുടങ്ങിയ സ്ഥലങ്ങളിലും ജര്‍മ്മനിയിലെ ബയര്‍ണ്‍ സംസ്ഥാനത്തിലെ നോയേആല്‍ബന്‍ റോയത്, സ്വീസല്‍ എന്നീ അഞ്ചു ഇടങ്ങളിലാണ് ജര്‍മ്മന്‍വിശ്വാസികള്‍ക്കായി സജിത്ത് ജോസഫിന്റെ നേതൃത്വത്തിലുള്ള വചനശുശ്രുകള്‍ നടന്നത്.
ആത്മാഭിഷേകത്തിന്റെ അതിശക്തമായ പ്രസരണത്തില്‍ സംഭവിച്ച അത്ഭുതങ്ങളും രോഗശാന്തികളും പ്രസ്തുത ശുശ്രുഷകള്‍ നടന്ന ദേവാലയങ്ങളില്‍ തിങ്ങിനിറഞ്ഞ ജനങ്ങളുടെ വിശ്വാസത്തെ ശക്തീകരിക്കുകയും വര്‍ദ്ധിപ്പിക്കുകയും വിശ്വാസച്യുതി ഭവിച്ച ജനസമൂഹത്തെയും സഭാതനയരെയും ഏറെ ആകര്‍ഷിച്ചതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഈ രാജ്യങ്ങളിലെ സഭാനേതൃത്വത്തിന്റെ അഭിനന്ദനത്തിനും അംഗീകാരത്തിനും ശുശ്രുഷ കാരണമായി.
‘OASE DES GLAUBENS’ എന്ന പേരില്‍ പുതുതായി രൂപംകൊണ്ട ആത്മീയപ്രസ്ഥാനമാണ് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ബ്രദര്‍ സജിത് ജോസഫിന്റെയും സന്തോഷ് തോമസിന്റെയും നേതൃത്വത്തില്‍ത്തന്നെ ‘DIE ERWECKUNG’ (നവോത്ഥാനം) എന്ന പേരില്‍ 2023 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 1 വരെ മറ്റൊരു ശുശ്രുഷയും ഈ പ്രസ്ഥാനത്തിന്റേതായി ഒരുകുന്നതായി കോഓര്‍ഡിനേറ്റര്‍ ജോസഫ് പുതുപ്പള്ളി അറിയിച്ചു.