മണിപ്പൂരിലെ ലൈംഗികാതിക്രമ വീഡിയോ പകര്‍ത്തിയയാളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: മണിപ്പൂരിലെ ലൈംഗികാതിക്രമ വീഡിയോ പകര്‍ത്തിയതായി ആരോപിക്കപ്പെടുന്ന വ്യക്തിയെ പിടികൂടിയാതയി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും ഇദ്ദേഹം പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മണിപ്പൂരിലെ ലൈംഗികാതിക്രമക്കേസ് സിബിഐ ഏറ്റെടുക്കുമെന്നാണ് സൂചന. നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് പുറത്ത് ഒരുപക്ഷേ അസമില്‍ വിചാരണ നടത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കുമെന്നും അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മെയ്ദി, കുക്കി കമ്മ്യൂണിറ്റികളെ ചര്‍ച്ചകള്‍ക്കായി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിപുലമായ ഘട്ടത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ കമ്മ്യൂണിറ്റിയുമായും ആറ് വീതം ഇതുവരെ 12 റൗണ്ട് ചര്‍ച്ചകള്‍ നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.