സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടര്‍ ആത്മഹത്യ ചെയ്തതായി പോലീസ്

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: സിറ്റിയിലെ സീനായ് മൗണ്ടില്‍ സ്തനാര്‍ബുദ ഗവേഷണത്തില്‍ വിദഗ്ധയായ പ്രമുഖ കാന്‍സര്‍ ഡോക്ടര്‍ ശനിയാഴ്ച രാവിലെ വെസ്റ്റ്‌ചെസ്റ്ററിലെ അവരുടെ വീട്ടില്‍ വച്ച് തന്റെ കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്തതായി പോലീസ്.

മൌണ്ട് സിനായ് ഹോസ്പിറ്റലിലെ ഹെമറ്റോളജി-ഓങ്കോളജി സ്‌പെഷ്യലിസ്റ്റായ ഡോ. ക്രിസ്റ്റല്‍ കാസെറ്റ (40) തന്റെ കുട്ടിയെ വെടിവച്ച ശേഷം സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

”ഏകദേശം രാവിലെ 7:00 മണിയോടെ, ക്രിസ്റ്റല്‍ കാസെറ്റ തന്റെ കുട്ടിയുടെ മുറിയില്‍ പ്രവേശിച്ച് കുഞ്ഞിനെ വെടിവെച്ച് തോക്ക് സ്വയം തിരിക്കുകയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്നു,” സ്റ്റേറ്റ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

സോമേഴ്സിലെ ഡോക്ടറുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്, ഒരു മില്യണ്‍ ഡോളറിന്റെ വീടാണ് അവര്‍ ഭര്‍ത്താവ് 37 കാരനായ ടിം ടാല്‍റ്റിയുമായി പങ്കിട്ടത്. 2019-ല്‍ ബ്രൂക്ലിനിലെ ഗ്രീന്‍ പോയിന്റില്‍ നടന്ന ചടങ്ങിലാണ് കാസെറ്റയും ടാല്‍റ്റിയും വിവാഹിതരായത്.

കുട്ടിക്ക് എത്ര വയസ്സുണ്ടെന്ന് വ്യക്തമല്ല, എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത് മാര്‍ച്ചിലാണ് കുഞ്ഞ് ജനിച്ചതെന്നാണ്.

കാസെറ്റ അല്‍ബാനി മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടി.രോഗികളുമായി നന്നായി ഇടപഴകുന്ന അവള്‍ ഇവര്‍ക്കു ഇതിനായി പ്രത്യേക അവാര്‍ഡ് ലഭിച്ചിരുന്നു.

നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഹോഫ്‌സ്ട്രാ നോര്‍ത്ത് ഷോര്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കി, അവിടെ അവര്‍ക്ക് സമാനമായ ഒരു അവാര്‍ഡ് ലഭിച്ചു.സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി വിസമ്മതിച്ചു.

2019-ല്‍ ബ്രൂക്ലിനിലെ ഗ്രീന്‍ പോയിന്റില്‍ നടന്ന ചടങ്ങിലാണ് കാസെറ്റയും ടാല്‍റ്റിയും വിവാഹിതരായത്.