ഗാല്‍വെസ്റ്റണില്‍ കാണാതായ യുവതിയെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

പി.പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഗാല്‍വെസ്റ്റണില്‍ കാണാതായ യുവതിയെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യര്ഥിച്ചു. സ്പ്രിംഗില്‍ നിന്നുള്ള 19 കാരിയായ യുവതിയെ ഗാല്‍വെസ്റ്റണിലെ പ്ലഷര്‍ പിയര്‍ നിന്നും ശനിയാഴ്ചയാണ് കാണാതായത്. സീവാള്‍ ബൊളിവാര്‍ഡിലെ വെന്‍ഡീസില്‍ വച്ച് രാത്രി 7:30 ഓടെയാണ് അംതുല്‍ മോനിന്‍ അമീര്‍ തന്റെ വാഹനത്തിലേക്ക് നടന്നുപോകുന്നത് അവസാനമായി കണ്ടതെന്ന് ഗാല്‍വെസ്റ്റണ്‍ പോലീസ് പറഞ്ഞു.

കാണാതാകുന്നതിന് മുമ്പ് മോമിന്‍ അവളുടെ വാഹനത്തില്‍ എത്തിയതായി പോലീസ് പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം മോമിനെ കാണാതാവുകയായിരുന്നുവെന്നും അവളുടെ ചില സാധനങ്ങള്‍ അവളുടെ വാഹനത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തതായും അധികൃതര്‍ പറഞ്ഞപ്പോള്‍

ഗാല്‍വെസ്റ്റണില്‍ തന്റെ വാഹനത്തിന് സമീപം അവസാനമായി കണ്ട യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഞായറാഴ്ചയും തുടര്‍ന്നു.

മോമിന്‍ എവിടെയാണെന്ന് വിവരം ലഭിക്കുന്നവര്‍ ഗാല്‍വെസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ 409-765-3628 എന്ന നമ്പറിലോ ഗാല്‍വെസ്റ്റണ്‍ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്സ് 409-763-8477 എന്ന നമ്പറിലോ വിളിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.