പരിശോധന പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളില്‍ മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തും NIA റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.
മലപ്പുറത്ത് നാലിടങ്ങളിലാണ് പരിശോധന.വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളില്‍ ഒരേ സമയമാണ് പരിശോധന.സാമ്പത്തിക സ്ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി എഫ് ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി വരികയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പരിശോധനകളും.