13-ാം കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം ആഗസ്റ്റ് 19ന്; വെര്‍ച്വല്‍ ഫ്ളാഗ് ഓഫ് കര്‍മ്മം എം.എ. യൂസഫലി നിര്‍വ്വഹിക്കും
ബ്രാംപ്റ്റണ്‍: കനേഡിയന്‍ മലയാളികള്‍ക്കിനി ആവേശമുണര്‍ത്തുന്ന മണിക്കൂറുകള്‍. രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ ഒന്റേരിയോയിലെ പ്രൊഫസേഴ്സ് ലെയിക്കിലാണ് മത്സരം അരങ്ങേറുന്നത്. ബ്രാംപ്റ്റണ്‍ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റണ്‍ ബോട്ട് റേസ്’ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമാണ്.
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരു ചെറിയ പതിപ്പായിട്ടാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്. തുടക്കത്തില്‍ മലയാളികളുടെ മാത്രം ആഘോഷമായി ഹാര്‍ട്ട് ലെയിക്കില്‍ ആരംഭിച്ച ആ വള്ളംകളി ഇന്ന് പ്രൊഫസേഴ്സ് ലെയിക്കില്‍ എത്തി നില്‍ക്കുമ്പോള്‍ 10-11 പേരുള്ള വലിയ വള്ളങ്ങള്‍ വരെ ഇടം പിടിക്കുന്നു. വിവിധ കമ്മ്യൂണിറ്റികള്‍ ഉള്‍പ്പെടുന്ന കനേഡിയന്‍, അമേരിക്കന്‍ ടീമുകള്‍ ഉള്‍പ്പെടെ 30 – ല്‍ അധികം ടീമുകള്‍ മത്സരത്തില്‍ അണിനിരക്കുന്നു.
അതെ, ‘ബ്രാംപ്ടന്‍ ബോട്ട് റേസ്’ ഇന്ന് ചെറിയൊരു വള്ളംകളിയല്ല, പ്രവാസി മലയാളി ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ മത്സരമാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വള്ളംകളി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ട്ടന്‍ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവര്‍ത്തകരെയും കേരള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ വര്‍ഷം അഭിനന്ദിച്ചിരുന്നു. കുര്യന്‍ പ്രക്കാനമാണ് ബ്രാംപ്ടന്‍ ബോട്ട് റേസിന്റെ സ്ഥാപക പ്രസിഡന്റ്. കുര്യന്‍ പ്രക്കാനം, ഗോപകുമാര്‍ നായര്‍, സണ്ണി കുന്നംപള്ളി, ബിനു ജോഷ്വാ, ഷിബു ചെറിയാന്‍, സിറ്റി മേയര്‍, കൗണ്‍ സിലേഴ്സ് തുടങ്ങിയവര്‍ ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയതായി കനേഡിയന്‍ നെഹ്‌റു ട്രോഫി ഓവര്‍സീസ് മീഡിയ ടീം ജനറല്‍ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അറിയിച്ചു.