പൊലീസ് കാവലില്‍ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ വികാരി ചുമതലയേറ്റു
കൊച്ചി: കനത്ത പൊലീസ് കാവലില്‍, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയില്‍ വികാരി ചുമതലയേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന പള്ളിയില്‍ ഇന്ന് രാവിലെയാണ് ഫാദര്‍ ആന്റണി പൂതവേലില്‍ ചുമതല ഏറ്റെടുത്തത്. 44 ദിവസം മുന്‍പാണ് പുതിയ വികാരിയെ നിയമിച്ചത്. എന്നാല്‍ ഒരു വിഭാഗം വിശ്വാസികള്‍ പള്ളിയില്‍ ഉപരോധം തുടര്‍ന്നതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നിരുന്നില്ല. തുടര്‍ന്ന് കനത്ത പൊലീസ് കാവലിലാണ് ഇന്ന് പുലര്‍ച്ചെ വികാരിപള്ളിയുടെ ചുമതല ഏറ്റെടുത്തത്.