മദ്യപിച്ച് വാഹനമോടിച്ചു യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിക്കു 47 വര്‍ഷം തടവ്

പി പി ചെറിയാന്‍

ഒക്ലഹോമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ 2021-ല്‍ ചന്ദ്ര ക്രറ്റ്‌സിംഗര്‍ (24)കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഒക്ലഹോമ സിറ്റിയിലെ കോളെര്‍ട്ട് ബോയ്ഡിനെ ജൂറി ശിക്ഷിച്ചു.

ഇത്തരം സാഹചര്യങ്ങള്‍ തടയാനാകുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിനെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് ഈ കേസ് നല്‍കുന്നതെന്നും ജില്ലാ അറ്റോര്‍ണി ഓഫീസ് പറയുന്നു.

ഒരു ഫസ്റ്റ് ഡിഗ്രി നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കോളെര്‍ട്ട് ബോയ്ഡ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. പ്രതി 47 വര്‍ഷം തടവ് അനുഭവിക്കേണ്ടിവരും. രണ്ട് വര്‍ഷം മുമ്പ് മക്ലെയിന്‍ കൗണ്ടിയില്‍ ക്രിസ്മസിന് രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം

ബോയ്ഡ് ഒരു എസ്യുവി പിന്നിലേക്ക് ഓടിച്ചു കേബിള്‍ തടസ്സത്തിലൂടെ എതിരെ വരുന്ന വാഹനത്തിനു ഇടിക്കുകയും ചെയ്യുമ്പോള്‍ മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നുവന്നു ജൂറി കണ്ടെത്തി. കൊലപ്പെട്ട ചന്ദ്ര ക്രറ്റ്‌സിംഗര്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പോകുമ്പോള്‍ കോളെര്‍ട്ട് ബോയ്ഡിന്റെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ക്രൂസിംഗര്‍ മരിച്ചു, സഹോദരിമാര്‍ രക്ഷപ്പെട്ടു.

അപകടസമയത്ത് ബോയ്ഡ് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നതിന് ജില്ലാ അറ്റോര്‍ണി തെളിവുകള്‍ ഹാജരാക്കി.. ‘ഇത്തരം കേസുകള്‍ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്, കാരണം അവ തടയാമായിരുന്നു. ഒക്ടോബര്‍ ആദ്യവാരം ശിക്ഷാവിധി ഔദ്യോഗികമായി പരിഗണിക്കും.