സനു മഠത്തില്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം; യുണൈറ്റഡ് ദമ്മാം ചാമ്പ്യന്മാര്
ദമ്മാം: അന്തരിച്ച നവയുഗം സാംസ്ക്കാരികവേദി ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സനു മഠത്തിലിന്റെ സ്മരണയ്ക്കായി നവയുഗം ദല്ല മേഖല കമ്മിറ്റി സംഘടിപ്പിച്ച സനു മഠത്തില്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്, സൗദി കിഴക്കന്‍ പ്രവിശ്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച അനുഭവമായി ആവേശകരമായി സമാപിച്ചു.
കടുത്ത ചൂടിനേയും അവഗണിച്ചു ഒഴുകിയെത്തിയ പ്രവാസി കായികപ്രേമികളെ സാക്ഷി നിര്‍ത്തി, ദമ്മാം ഗുഖ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ബ്ലാക്ക്ബേണ്‍ ടീമിനെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി യുണൈറ്റഡ് ദമ്മാം വിജയികളായി.
വിജയികള്‍ക്ക് നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും, റണ്ണര്‍ അപ്പിന് ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലവും ട്രോഫി സമ്മാനിച്ചു.
ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് കൂള്‍ഗേറ്റ് എസി & റെഫ്രിജറേറ്റര്‍ കമ്പനി പ്രതിനിധി നിയാസും, റണ്ണര്‍ അപ്പിന് അസസ് അല്‍ ഖലീജ് കമ്പനി പ്രതിനിധി വിനീഷും ക്യാഷ് പ്രൈസ് സമ്മാനിച്ചു.
ടൂര്‍ണ്ണമെന്റ് സമാപന സമ്മേളനം നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്ര വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്, കേന്ദ്രകമ്മിറ്റിഅംഗം സഹീര്‍ഷാ എന്നിവര്‍ ആശംസപ്രസംഗം നടത്തി. നവയുഗം നേതാക്കളായ ബിജു വര്‍ക്കി, ഷിബു കുമാര്‍, രാജന് കായംകുളം, ബിനു കുഞ്ഞ്, റെജിന്‍, ഷിബു മുഹമ്മദ്, സാബു, മധുകുമാര്‍, ശരണ്യ എന്നിവര്‍ പങ്കെടുത്തു.
മികച്ച ബാറ്റ്സ്മാന് ആയി QRCC ടീമിലെ സുബിനും, മികച്ച ബൗളര്‍ ആയി ബ്ലാക്ക്ബണ്‍ ടീമിലെ ഷാഹിദും, മാന്‍ ഓഫ് ദി സീരീസ് ആയി യുണൈറ്റഡ് ദമ്മാമിലെ അനൂപും തെരഞ്ഞെടുക്കപ്പെട്ടു.
നവയുഗം കേന്ദ്രകമ്മിറ്റി കുടുംബവേദി പ്രസിഡന്റ് മണിക്കുട്ടന്, ദല്ല മേഖല പ്രസിഡന്റ് നന്ദകുമാര്‍ മേഖല ജോയിന്റ് സെക്രട്ടറി വര്‍ഗ്ഗീസ്, സ്പോര്‍ട്സ് സെക്രട്ടറി സന്തോഷ് ചങ്ങോലിക്കല്‍, ദമാം മേഖലാ പ്രസിഡന്റ് തമ്പാന് നടരാജന്, നൈഷു എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റിന് നവയുഗം നേതാക്കളായ റിച്ചു, സനൂര്‍, ജയേഷ്, റഷീദ്, ഷിജു, അനില്‍, റഷീദ് പെരുമ്പാവൂര്‍, സിനില്‍, ഷാജഹാന്, ജില്സന് എന്നിവര്‍ നേതൃത്വം നല്കി.