നടന്‍ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്
നടന്‍ ജയസൂര്യക്ക് മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്. മന്ത്രി പി രാജീവ് അപ്പോള്‍ തന്നെ ജയസൂര്യക്ക് മറുപടി നല്‍കിയതാണ് എന്ന് മന്ത്രി പറഞ്ഞു. മന്ത്രി നല്‍കിയ മറുപടി മാധ്യമങ്ങള്‍ നല്‍കിയില്ല. ജയസൂര്യ പരാമര്‍ശിച്ച കൃഷ്ണപ്രസാദിനെ വിളിച്ചിട്ട് ഫോണെടുത്തില്ല. അദ്ദേഹത്തിന്റെ പാടശേഖരത്തില്‍ എല്ലാവരും മാസങ്ങള്‍ക്ക് മുന്‍പ് പണം വാങ്ങിയതാണ് എന്നും മന്ത്രി പ്രതികരിച്ചു. എത്ര കാപട്യങ്ങളാണ് അരങ്ങത്തേക്ക് ഇറക്കുന്നത്.
കേരളം മാത്രമാണ് നെല്‍കര്‍ഷകര്‍ക്ക് ഇത്രയും സഹായം നല്‍കുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തപ്പോള്‍ കടമെടുത്ത് പണം നല്‍കി. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണിത്. സംഭരണ ഘട്ടത്തില്‍ തന്നെ പണം നല്‍കല്‍ അനിവാര്യമാണ്. പണം ലഭിക്കുന്നതിന് താമസം നേരിടുമ്പോള്‍ ബാങ്കിനെ സമീപിക്കുന്നത് അതുകൊണ്ടാണ്. ഇടപെടലിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതാണ്. സംസ്ഥാന വിഹിതം ഓണത്തിന് മുന്‍പ് കൊടുത്തു തീര്‍ത്തതാണ് എന്നും മന്ത്രി പറഞ്ഞു.