റോമിലെ മലയാളികളെ സങ്കടകടലാക്കി സജി തട്ടിലിന്റെ വിയോഗം
റോം: ഇറ്റലിയിലെ റോമില്‍ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടില്‍ (56) താമസസ്ഥലത്ത് വച്ച് നിശ്ബദ ഹൃദയ സ്പന്ദനം മൂലം നിര്യതനായി. റോമിലെ മലയാളി സമൂഹത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന സജിയുടെ വേര്‍പാട് മലയാളികളെ ഏറെ ദുഃഖത്തില്‍ ആഴ്ത്തി.
അലിക് ഇറ്റലിയുടെ മുന്‍ സെക്രട്ടറിയും, ഒ ഐ സി സി ഇറ്റലിയുടെ ജോ. സെക്രട്ടറിയും, സാന്തോ റോമ ഇടവകയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് (പിസാന) യുണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്നു. കലാസംഘടനയിലെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ച് കഴിഞ്ഞ ദിവസങ്ങളിലെ ഓണോഘോഷങ്ങളിലും നിറസാന്നധ്യമായിരുന്നു ഏവര്‍ക്കും പ്രിയപ്പെട്ട സജി. ആദ്ധ്യാത്മിക സംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, കായിക മണ്ഡലങ്ങളില്‍ കാല് നൂറ്റാണ്ടായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇറ്റലിയിലെ പ്രവാസികള്‍ക്ക് സുപരിചിതനായിരുന്നു.
സാന്തോ റോം ഇടവക, അലിക് ഇറ്റലി, ഓഐസിസി ഇറ്റലി, പ്രവാസി കേരള കോണ്‍ഗ്രസ് (മാണി) എന്നി സംഘടനകള്‍ പരേതന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.
സജിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ഭാര്യ സോജ. മകള്‍ റീത റോസ് മാഗാംലാപുരത്ത് പഠിക്കുന്നു. മകന് ആഞ്ചലോ റോമില്‍ പഠിക്കാന്‍ തായ്യറെടുക്കുന്നു.
റിപ്പോര്‍ട്ട്: ജെജി മാന്നാര്‍