ഓസ്ട്രിയന്‍ ക്‌നാനായ സമൂഹത്തിന്റെ ആദ്യത്തെ മിഷന്‍ കുര്‍ബാനയും ഓണാഘോഷവും സംഘടിപ്പിച്ചു

വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ (AKCC) ആദ്യത്തെ മിഷന്‍ കുര്‍ബാന വിയന്നയിലെ ഹീര്‍ഷ്‌സ്റ്റേറ്റനിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തില്‍ നടന്നു. സെപ്റ്റംബര്‍ സെപ്റ്റംബര്‍ 3ന് നടന്ന വി. കുര്‍ബാനയില്‍ ക്‌നാനായ സമൂഹത്തില്‍ നിന്നുള്ള നിരവധിപേര്‍ പങ്കെടുത്തു.

തലമുറയെ തനിമയിലും പൈതൃകത്തിലും സമുദായ പാരമ്പര്യത്തിലും വളര്‍ത്തുന്നതിന്റെ ഭാഗമായി മാസത്തിലെ ഒരു ഞായറാഴ്ച ക്നാനായ മിഷന്‍ കുര്‍ബാന എന്ന രീതിയില്‍ ഹീര്‍ഷ്സ്റ്റാറ്റനില്‍ ആരംഭിച്ചിരിക്കുന്ന കുര്‍ബാനയില്‍ കോട്ടയം അതിരൂപതാ മുന്‍ സെമിനാരി റക്ടറും, പിറവം ഫറോനാപള്ളി വികാരിയുമായ ഫാദര്‍ തോമസ് പ്രാലേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

കാക്കനാട് പള്ളി വികാരി ഫാ. വിന്‍സണ്‍ കുരുള്ളപറമ്പില്‍, ഓസ്ട്രിയയില്‍ പീയാരിസ്റ്റന്‍ സമൂഹത്തില്‍ സേവനം ചെയ്യന്ന തലശ്ശേരിയില്‍ നിന്നുള്ള ക്‌നാനായ വൈദീകന്‍ ഫാ. ഷൈന്‍ മുണ്ടുവേലില്‍, ഹിര്‍ഷ്‌സ്റ്റേട്ടല്‍ പള്ളിയിലെ കപ്‌ളാന്‍, ക്ലരീഷന്‍ സഭാഗമായ ഫാ. സിറിയക്ക് ഞാവര്‍ക്കാട്ട് തുടങ്ങിയ വൈദീകര്‍ സഹകാര്‍മികരായിരുന്നു. ജര്‍മ്മനിയില്‍നിന്നെത്തിയ കെ സി വൈ എല്‍ യുവതീ യുവാക്കളെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ചിഞ്ജു അന്ന പൂവത്തേല്‍ ആശം അറിയിച്ചു. സ്‌നേഹവിരുന്നോട് കൂടി ആദ്യത്തെ ഔപചാരിക മിഷന്‍ കുര്‍ബാന സമാപിച്ചു.

ഓസ്ട്രിയയില്‍ ഉപരിപഠത്തിനായി എത്തിയിരിക്കുന്ന ഫാ. ജിജോ ഇലവുങ്കല്‍ചാലിനെ ഒക്ടോബര്‍ 1ന് നടക്കുന്ന ക്‌നാനായ മിഷന്‍കുര്‍ബാനയില്‍ വിയന്നാ രൂപതയുടെ വികാരി ജനറാല്‍ ഔദ്യോഗികമായി പരിചയപ്പെടുത്തും. അള്‍ജീരിയ
ടുണീഷ്യയുടെ അപ്പസ്‌തോലിക ന്യൂണ്‍ഷൊ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

ഓണാഘോഷം

വിയന്നായിലെ റെന്‍ബാന്‍വെഗ് പള്ളിയുടെ പാരിഷ് ഹാളില്‍വച്ച് ഓണാഘോഷവും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ മാവേലിയോടൊപ്പം ക്‌നായി തൊമ്മനും കൂടി വിരുന്നെത്തിയത് ഏറെ ശ്രദ്ധേയമായി, ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി ഇരുവരും നടത്തിയ സംഭാഷണം കാണികള്‍ ഹൃദ്യമായി ആസ്വദിച്ചു.

വരും തലമുറയ്ക്ക് മാതൃക നല്‍കാന്‍ സഹകരണത്തിന്റെ സൗഹൃദം വേണമെന്ന് ആഹ്വവാനം ഫാ. വിന്‍സന്‍ കുരുട്ടുപറമ്പില്‍ ഓണസന്ദേശം നല്‍കി. കിഡ്‌സ് ക്ലബ് പ്രസിഡണ്ട്, ജിബു ചിറ്റേട്ട് ആശംസ അറിയിക്കുകയും, നവ ദമ്പതികളായ വാണിയകുന്നേല്‍ ജിത്തു മിന്റു എന്നിവരെ വാഴുഎടുത്ത് അഭിനന്ദിച്ചു. ജിസബൈല്‍ ജിന്‍സന്‍ പെരുന്നിലത്ത് അവതാരകയായ ഓണാഘോഷവേദിയില്‍ മുതിര്‍ന്ന പൗരന്മാരായ ബെന്നി മാളിയേക്കല്‍, ജിമ്മി കോയിത്തറ എന്നിവരെ ഫാ. തോമസ് പ്രാലേല്‍ പൊന്നാട അണിയിച്ചു ആദരിച്ചു. വാഴയിലയില്‍ വിളമ്പിയ ഓണസദ്യയും ക്‌നാനായ യുവാക്കളും, ക്‌നാനായ കിട്‌സ് ക്ലബ് അംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികാലും ഓണാഘോഷം വേറിട്ടതാക്കി. സ്‌പോട്‌സില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.

ഓണപരിപാടികള്‍ക്കു എ. കെ. സി. സി പ്രസിഡന്റ് എബ്രഹാം കുരുട്ടുപറമ്പിലും, സെക്രട്ടറി, നദീനാ പുത്തന്‍പുരയില്‍ കോറുമഠത്തിലും നയിക്കുന്ന കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.