ഫ്രാന്‍സിസ് മാര്‍പാപ്പയും പരിശുദ്ധ പൗരസ്ത്യ കാതോലിക്കോസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി
ജെജി മാന്നാര്‍
റോം: മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബാസെലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിദീയന്‍ കാതോലിക്കാ ബാവയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന പരിപാടിആയിരുന്ന ഇരു സഭാ തലവന്മാരുടെ ഔദ്യോഗിക കൂടിക്കാഴ്ച്ച വത്തിക്കാനില്‍ നടന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ 2021-ല്‍ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി വത്തിക്കാനില്‍ സ്വീകരണം നല്‍കിയത് പാസ്റ്ററല്‍ എക്യുമെനിസത്തിന്റെ പ്രവര്‍ത്തനങ്ങളെ പാപ്പാ അഭിനന്ദിക്കുകയും പൊതു ഉടമ്പടികളിലും തീരുമാനങ്ങളിലും അടുത്ത സിനഡിലെ ഒരു പ്രതിനിധിയുടെ പങ്കാളിത്തം ഉള്‍കൊള്ളിക്കാനും ‘നിങ്ങളുടെ സഭയുടെ സിനഡ് അനുഭവത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് പഠിക്കാന്‍ കഴിയും’ എന്നും, ക്രിസ്ത്യാനികള്‍ക്കിടയില്‍ ചരിത്രത്തിലുടനീളം സംഭവിച്ച ഭിന്നതകള്‍… സഭയായ ക്രിസ്തുവിന്റെ ശരീരത്തില്‍ വേദനാജനകമായ മുറിവുകള്‍ ഉണ്ടായെന്നു ഭാവിയില്‍ പിന്തുടരേണ്ട പാത ഒരുക്കാന്‍ ‘ഈ മുറിവുകളില്‍ നാം കൈകള്‍ ചേര്‍ത്താല്‍ … ദീര്‍ഘകാലമായി കാത്തിരിക്കുന്ന ദിവസം നമുക്ക് വേഗത്തിലാക്കാന്‍ കഴിയുംവിധം ദൈവത്തിന്റെ സഹായം ലഭിക്കും എന്ന് ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സന്ദര്‍ശനത്തിന്റെ പത്താം വാര്‍ഷികത്തിലും ഒരു സീറോ-മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റോം സന്ദര്‍ശനത്തിന്റെ 40-ാം വാര്‍ഷികത്തിലും 2021-ല്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാനിലെ ആദ്യത്തെ ഔദ്യോഗിക യോഗമാണിത്.
മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും തമ്മില്‍ ഉള്ള എക്കുമിനിക്കല്‍ ബന്ധത്തിന്റെയും ചര്‍ച്ചകളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം. വത്തിക്കാന്റെ ക്ഷണം സ്വീകരിച്ചു എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഉള്ള പ്രതിനിധിസംഘത്തില്‍ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോക്ടര്‍ യുഹാന്നോന്‍ മാര്‍ ക്രിസൊസ്റ്റാമോസ്, ഡോക്ടര്‍ യുഹാന്നോന്‍ മാര്‍ ദിമിത്രിയോസ് (പ്രസിഡന്റ്, ജോയിന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ for dialogue between Cathelic church and malankara Orthodox church), എബ്രഹാം മാര്‍ സ്‌തേഫാനോസ് (metropolitan, uk Europe diocese), Fr. Dr. Saji അമയില്‍ വൈദീക ട്രെസ്റ്റി അഡ്വ. ബിജു ഉമ്മന്‍ അസോസിയേഷന്‍ സെക്രട്ടറി, Fr. Varghese mathew ഭദ്രസന സെക്രട്ടറി, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ ജേക്കബ് മാത്യൂ ജോര്‍ജ് അലക്‌സാണ്ടര്‍ തുടങ്ങിയവരും മാര്‍പ്പാപ്പയുടെ സംഘത്തില്‍ നിന്നും കര്‍ദ്ദിനാള്‍ കുര്‍ദു കുക്ക് President, Decastery for promoting christian unity വത്തിക്കാന്‍, ബ്രിയാന്‍ ഫാരേല്‍ ബിഷപ്പ്, secretary, Decastery for promoting christian unity വത്തിക്കാന്‍, ഫാ: ഹയാക്കിന്തേ ദസ്ത്തിവെല്ലെ, Secretary,, joint international commisaion for dialogue between cathelic and Orthodox church എന്നിവരും പങ്കെടുത്തു.