ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് സാമ്പത്തിക ഇടനാഴി; സ്വാഗതം ചെയ്ത് നെതന്യാഹു

ജറൂസലം: ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ പദ്ധതിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മിഡില്‍ ഈസ്റ്റിന്റേയും ഇസ്രായേലിന്റേയും മുഖച്ഛായ മാറ്റുന്നതായിരിക്കും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലായ പുതിയ സാമ്പത്തിക ഇടനാഴി ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ, യു എ ഇ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സംയുക്തമായാണ് പ്രഖ്യാപിച്ചത്. ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ബന്ധിപ്പിക്കുന്ന അഭൂതപൂര്‍വമായ അന്താരാഷ്ട്ര പദ്ധതിയാണിതെന്നും നെതന്യാഹു പറഞ്ഞു.