ഭൂമി ഭേദഗതി ബില്‍ യു.ഡി.എഫ് നിലപാട് അപഹാസ്യമെന്ന് ജോര്‍ജ് അഗസ്റ്റിന്‍
തൊടുപുഴ: ഭൂമി പതിച്ച് കൊടുക്കല്‍ ഭേദഗതി ബില്‍ നിയമസഭ ഏകകണ്oമായി പാസ്സാക്കിയതിലൂടെ ഇടുക്കി ജില്ലയിലെ യു. ഡി. എഫ് നേതൃത്വം നാളിതുവരെ എടുത്ത നിലപാട് അപഹാസ്യമായെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ പ്രസ്താവിച്ചു.
യു. ഡിഎഫ് എക്കാലവും കര്‍ഷക വിരുദ്ധ മുന്നണിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. മലയോര ജനങ്ങള്‍ക്ക് പട്ടയം ലഭിക്കാതിരിക്കാന്‍ തിരുവാങ്കുളം നേച്ചറല്‍ ക്ലബ് എന്ന കടലാസ് സംഘടനയുടെ പേരില്‍ കോടതിയില്‍ പോയത് ദേവികുളം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മോഹന്‍ കുമാറാണ്. ഇതിപ്പോള്‍ ഭേദഗതി നിയമസഭയില്‍ പാസ്സാകും എന്ന് വന്നപ്പോള്‍ ബില്ല് കത്തിച്ചു കളയാന്‍ പോലും അവര്‍ തയ്യാറായത് ഈ ബില്‍ ഒരിക്കലും പാസ്സാക്കരുത് എന്ന ലക്ഷ്യത്തോടെയാണ്. ഇക്കാര്യത്തിലുള്ള എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ഇച്ചാശക്തിയെ അഭിനന്ദിക്കുന്നതായി ജോര്‍ജ് അഗസ്റ്റിന്‍ പറഞ്ഞു.