റോമില്‍ നിര്യാതനായ സജി തട്ടിലിന്റെ ഭൗതികശരീരം കേരളത്തില്‍ സംസ്‌കരിക്കും
ജെജി മാന്നാര്‍
റോം: ഇറ്റലിയിലെ റോമില്‍ നിര്യാതനായ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടിലിന്റെ മൃതദേഹം കേരളത്തില്‍ സംസ്‌കരിക്കും. ഇറ്റലി മലയായികള്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനു മുന്നോടിയായി റോമിലെ സാന്താ അനസ്താസിയ ബസിലിക്കയില്‍ വച്ച് അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചെരപ്പണത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.
വികാരി ഫാ. ബാബു പാണാട്ടുപറമ്പില്‍ സന്ദേശം നല്‍കി. വി. കുര്‍ബാനയ്ക്ക് ശേഷം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ അനുശോചനം അറിയിച്ചു. സജിയുടെ അകാലത്തിലുള്ള വേര്‍പാട് റോമിലെ വിശ്വാസ സമൂഹത്തിനും സുഹൃത്തുകള്‍ക്കും വലിയ നഷ്ടമാണെന്ന് അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട രൂപതയിലെ പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 18ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷ നടക്കും. ഭാര്യ സോജ, മക്കള്‍ റിത റോസ്, ആഞ്ചലോ