കൈരളി നികേതനില്‍ ക്‌ളാസുകള്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും

വിയന്ന: മലയാളി കുരുന്നുകളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതനില്‍ പുതിയ അദ്ധ്യയനവര്‍ഷം സെപ്റ്റംബര്‍ 23ന് ആരംഭിക്കും. സെപ്റ്റംബര്‍ 23ന് ഉച്ചകഴിഞ്ഞു 2 മണി മുതല്‍ കുട്ടികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സെപ്റ്റംബര്‍ 30 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരിക്കും. 6 വയസ് മുതല്‍ പ്രായമുളള കുട്ടികള്‍ക്ക് ജാതിമത ഭേദമന്യേ കോഴ്സുകള്‍ക്ക് ചേരാവുന്നതാണ്

12 വയസിനു മുകളിലുള്ളവര്‍ക്കായി ഈ വര്‍ഷം പുതുതായി കോഡിങ് കോഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം, പെയിന്റിംഗ്, ബോളിവുഡ് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ് ഉള്‍പ്പെടെ ചെസ്സ്, ബാസ്‌കറ്റ്‌ബോള്‍ ട്രെയ്‌നിങ്ങിലും കുട്ടികള്‍ക്ക് പങ്കെടുക്കാം.

വിയന്നയിലെ 21-മത്തെ ജില്ലയിലുള്ള ഫ്രാങ്ക്ളിന്‍സ്ട്രാസെ 26ല്‍ (ബുണ്ടസ് ഗിംനാസ്യും) എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞു 2 മണി മുതല്‍ വൈകിട്ട് 5 വരെ കൈരളി നികേതന്‍ പ്രവര്‍ത്തിക്കും.

കൈരളി നികേതനില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാകായികപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23ന് നേരിട്ട് വരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Ph: 0660 520 41 81, Email: kairalinikethanvienna@gmail.com