ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടു
ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി സുഖ ദുന്‍കെയാണ് കൊല്ലപ്പെട്ടത്. കാനഡിയലെ വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം.
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇദ്ദേഹം. കാനഡയില്‍ നിന്നു വിട്ടുതരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ സുഖ ദുന്‍കെയുടെ പേരും ഉണ്ടായിരുന്നു. കള്ളപാസ്പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍ നിന്ന് കാനഡയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.