കേരള സ്പീക്കര്‍ എ.എന്‍ ഷംസീറിനും കുടുംബത്തിനും റോമില്‍ സ്വീകരണം നല്‍കി

ജെജി മാന്നാര്‍

റോം: ആഫ്രിക്കയില്‍ വച്ച് നടന്ന 66-മത് കോമണ്‍ വെല്‍ത്ത് പാര്‍ലമെന്ററി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറ്റലിയില്‍ എത്തിചേര്‍ന്ന കേരള സ്പീക്കര്‍ എ.എന്‍ ഷംസീറിനും കുടുംബത്തിനും റോമില്‍ സ്വീകരണം നല്‍കി. ചരിത്രം ഉറങ്ങുന്ന റോമിലെ കോളോസിയതിന്റെനടുത്തു ഇറ്റലിയിലെ രക്തപുഷ്പങ്ങള്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

സംഘടനയുടെ ജനറല്‍ സെക്രട്ടറി സി.ഐ നിയാസ് ചെയര്‍മാന്‍ സാബു സ്‌കറിയ എന്നിവര്‍ സ്പീക്കര്‍ക്ക് ബൊക്ക നല്‍കി. സംഘടിപ്പിച്ച യോഗത്തില്‍ റോമിലെ സംഘടനകളെ പങ്കെടുപ്പിച്ച് സ്വീകരണം നല്‍കി. ചെയര്‍മാന്‍ സാബു സ്‌കറിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി CI നിയാസ് സ്വാഗതം പറഞ്ഞു. ഇറ്റലി മലയാളികളുടെ ഏറ്റവും വലിയ സംഘടനആയ അലിക് ഇറ്റലിയുടെ പ്രസിഡന്റ് ബെന്നി വെട്ടിയാടാന്‍ പ്രവാസികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി.

ലോക കേരള സഭ മെമ്പര്‍ ജോസ് വട്ടകൊട്ടയില്‍, പ്രവാസി കേരള കോണ്‍ഗ്രസ്സ് മാണി പ്രസിഡന്റ് ജോസ്‌മോന്‍, ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ പ്രകാശ് ജോസഫ്, ട്രിവാന്‍ഡ്രം യുണിറ്റ് പ്രസിഡന്റ് ഷിനു നെല്‍സന്‍, സെംപിയോണെ സ്റ്റാര്‍സ് പ്രസിഡന്റ് ബിനോയി കരവാളൂര്‍, സെക്രട്ടറി ബിന്ദു വയനാട്, സിബി കുമാരമംഗലം, വനിതാ സംഘടനാ പ്രസിഡന്റ് റീന പൗലോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്പീക്കറുടെ മറുപടി പ്രസംഗത്തില്‍ പ്രവാസികളുടെ ഏതു പ്രശ്‌നത്തിലും താന്‍ കൂടെ ഉണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളുംനല്‍കിയാണ് സ്പീക്കര്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചത്. ട്രഷറര്‍ ശരത് നന്ദി പറഞ്ഞു.