കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്

ഗാസ: ഗാസയില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേല്‍. കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍ സൈന്യം. എതു നിമിഷവും ആക്രമണം തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. ഏതു നിമിഷവും ആക്രമണം ആരംഭിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

സുരക്ഷയ്ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അവിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. ഇസ്രയേല്‍ മന്ത്രി ഗീഡിയോണ്‍ സാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേല്‍ മന്ത്രി ഗീഡിയോണ്‍ പറഞ്ഞു.

ഗാസയില്‍ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. അല്‍ ഖുദ്‌സ് ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് വ്യക്തമാക്കിയിരുന്നു. രോ?ഗികളെ ഒഴിപ്പിക്കുന്നത് വധശിക്ഷയ്ക്ക് തുല്യമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.