കോണ്‍ഗ്രസ് 2024ല്‍ തിരിച്ച് വരുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് 2024 ല്‍ കോണ്‍ഗ്രസും മതനിരപേക്ഷ സര്‍ക്കാരും തിരിച്ച് വരുമെന്ന് അവകാശപ്പെട്ട് രാഹുല്‍ ഗാന്ധി. ഭക്ഷിണേന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് മടങ്ങി വരുന്ന കാഴ്ച യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാനുള്ള ഒരു ശ്രമവും എല്ലാക്കാലവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

എന്നാല്‍ എതുവിധത്തിലും ഭരണത്തിലെത്തി അഴിമതിക്ക് എതിരായ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കോണ്‍ഗ്രസ് ശ്രമം വിലപ്പോകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും അവകാശപ്പെട്ടു. ഹിന്ദി ഹ്യദയഭൂമിയിലെല്ലാം താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് കുടുമ്പവാഴ്ചയിലേക്കും അഴിമതി ഭരണത്തിലേക്കും മടങ്ങാന്‍ ആഗ്രഹമില്ല, നരേന്ദ്രമോദി തന്നെ 2024 ല്‍ പ്രധാനമന്ത്രി ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ചത്തിസ്ഗഡിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനവും നാളെയാണ്.