വിയന്നയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ വൈദികരുടെ ജൂബിലിയും ജന്മദിനാഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു
വിയന്ന: ഓസ്ട്രിയയില്‍ പുതുതായി രൂപംകൊണ്ട എസ്ലിംഗ് സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയുടെ ആദ്യ പൊതുയോഗം സംഘടിപ്പിച്ചു. അതോടൊപ്പം വികാരി ഫാ. തോമസ് കൊച്ചുചിറയുടെ പൗരോഹിത്യത്തിന്റെ 45-മത് ജൂബിലിയും അസി. വികാരി ഫാ. ഡിന്റോ പ്ലാക്കലിന്റെ 38-മത്തെ ജന്മദിനവും ആഘോഷിച്ചു. തുടര്‍ന്ന് എസ്ലിംഗ് ജര്‍മ്മന്‍ ഇടവകയില്‍ നിന്നുള്ള ഫാ. ക്ലെമെന്‍സ് ബോട്ടിഗിന്റെ ഷഷ്ഠിപൂര്‍ത്തിയും ആഘോഷിച്ചു. ഇടവകയ്ക്ക് വേണ്ടി പോള്‍ മാളിയേക്കല്‍ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, ജിമ്മി തോമസ് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
ഫാ. ഡിന്റോ പ്ലാക്കല്‍ മുഖ്യ കാര്‍മികനായ വി.കുര്‍ബാനയില്‍, ഫാ. ജിജോ ഇലവുങ്കച്ചാലില്‍ സന്ദേശം നല്‍കി. ഫാ. തോമസ് കൊച്ചുചിറ സഹകാര്‍മ്മികനായിരുന്നു. ബ്രദര്‍ റോബിന്‍ കെ രാജു കൂവപ്പള്ളിയും ചടങ്ങുകളില്‍ പങ്കെടുത്തു. മുരിക്കനാനിക്കല്‍ ജോബിയും ആല്‍ബിനും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്. ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ നെല്‍സണ്‍ നെടുങ്കല്ലേല്‍, ടോം അറത്തില്‍ എന്നിവര്‍ ദേവാലയ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കി.
200-ല്‍ അധികം പേര്‍ പങ്കെടുത്ത ആദ്യ പൊതുയോഗത്തില്‍ ഫാ. തോമസ് കൊച്ചുചിറ വിശ്വാസികളെ സ്വാഗതം ചെയ്തു. യോഗത്തില്‍ ഇടവകയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തതോടൊപ്പം 2023-2024 വര്‍ഷത്തെ കാര്യ പരിപാടികളും അവതരിപ്പിച്ചു. ഇതിനോടകം 93 കുടുംബങ്ങള്‍ സെന്റ് ജോസഫ് സീറോ മലബാര്‍ സമൂഹത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതായും 30-ല്‍ അധികം കുടുംബങ്ങള്‍ കൂടി സമീപഭാവിയില്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കുമെന്നു പള്ളിക്കമ്മിറ്റി അറിയിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ജോജന്‍ തറമംഗലത്തില്‍ അവതാരകനായിരുന്നു.
ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ജോബി ഇടപ്പള്ളിച്ചിറയില്‍ കണക്കുകള്‍ അവതരിപ്പിക്കുകയും കാറ്റക്കിസം കോര്‍ഡിനേറ്റര്‍ ജോമി സ്രാമ്പിക്കല്‍ വേദപാഠ ക്ലാസുകളുടെ പ്രവര്‍ത്തനവും വിവരിച്ചു. നിലവില്‍ 70 കുട്ടികളും 20 അധ്യാപകരുമായി വേദപാഠ പഠനം പുരോഗമിക്കുകയാണ്. ഡിസംബര്‍ 16-ന് ഏകദിന ധ്യാനവും, 2024 മാര്‍ച്ച് 17-ന് സെന്റ് ജോസഫ് ദിനാഘോഷവും പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭാംഗങ്ങളുടെ സെന്റ് ജോസഫ് ദിനവും തിരുന്നാളും എസ്ലിംഗ് ഇടവകയിലെ ഓസ്ട്രിയക്കാരായ വിശ്വാസികളോടൊപ്പം സംയുക്തമായി ആഘോഷിക്കും. സോണി ചേന്നുംകരയെ തിരുന്നാള്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ഫാ. ഡിന്റോ പ്ലാക്കല്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പൊതുയോഗം സമാപിച്ചു.
ജോജന്‍ തറമംഗലത്തില്‍, നെല്‍സണ്‍ നെടുംകല്ലേല്‍,ജോമി സ്രാമ്പിക്കല്‍, ജോബി ഇടപ്പള്ളിച്ചിറയില്‍, ഫിലോമിന നിലവൂര്‍, ടിജി കോയിത്തറ, ഔസേപ്പച്ചന്‍ പേഴുംകാട്ടില്‍, ജിമ്മി തോമസ്, സിറിയക് ചെറുകാട്, നിദിയ ഇടപ്പള്ളിച്ചിറയില്‍, എബ്രഹാം മുണ്ടിയാനിക്കല്‍, ജോസ് തോമസ് നിലവൂര്‍, ഷേര്‍ളി കാരക്കാട്ട്, നിതിന്‍ പാറയ്ക്കല്‍, ജിജി ചേന്നുംങ്കര, റോയ് വെള്ളുക്കുന്നേല്‍, ബിനോ കിടങ്ങന്‍, ജോസ് കളരിക്കല്‍ തുടങ്ങിയവര്‍ അംഗങ്ങളായ വിപുലമായ കമ്മിറ്റി പുതിയ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതില്‍ നേതൃത്വം നല്‍കി വരുന്നു.